സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടയിൽ വിവിധ അപകടങ്ങളിലായി അഞ്ച് പേരുടെ ജീവൻ നഷ്ടമായി. ഇടുക്കി, മലപ്പുറം, കോട്ടയം ജില്ലകളിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇടുക്കി വട്ടവട കൊട്ടക്കമ്പൂരിൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെയുണ്ടായ കനത്ത മലവെള്ളപ്പാച്ചിലിൽ ഷെഡ് തകർന്ന് രണ്ടുപേർ ദാരുണമായി മരിച്ചു.
കൃഷിയിടത്തിൽ വിശ്രമത്തിനായി നിർമിച്ച ഷെഡാണ് ഒഴുക്കിൽ തകർന്നത്. ബാലകൃഷ്ണൻ പെരുമാൾ, ബന്ധുവായ ചിന്നു എന്നിവരാണ് മരണപ്പെട്ടത്.
വൈദ്യുതാഘാതമേറ്റാണ് ഇവർ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മാളിന് പരിക്കേറ്റിട്ടുണ്ട്.
ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനുപുറമെ, മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിലിൽപ്പെട്ട് രണ്ടുപേരും, കോട്ടയം ജില്ലയിൽ മണ്ണിടിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരിയുമാണ് ഇന്ന് ജീവൻ വെടിഞ്ഞത്.
സംസ്ഥാനത്ത് മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

