കൊച്ചിയിൽ മൃഗസംരക്ഷണ-ക്ഷീരവികസന സെപ്റ്റംബർ 26ന് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ കൊച്ചി ഓഫീസ് സെമിനാർ ഹാളിലാണ് പരിപാടി നടക്കുന്നത്.
കാർഷിക, മൃഗസംരക്ഷണ, ഫിഷറീസ് മേഖലകളിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് ഈ പരിപാടി ഒരുക്കിയിരിക്കുന്നത്. അരുമമൃഗങ്ങളുടെയും പക്ഷികളുടെയും ശാസ്ത്രീയ പരിപാലനം, വളർത്തൽ, ആരോഗ്യസംരക്ഷണം, രോഗനിർണയം, പോഷകാഹാരം, പ്രതിരോധ കുത്തിവയ്പ്, പ്രജനനം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധ നിർദേശങ്ങൾ ഈ സെമിനാറിലൂടെ ലഭ്യമാകുന്നതാണ്.
നായ, പൂച്ച തുടങ്ങിയ അരുമമൃഗങ്ങളുടെ പരിപാലനത്തോടൊപ്പം മട്ടുപ്പാവിലെ ബ്രോയിലർ–മുട്ടക്കോഴി വളർത്തൽ, ബ്രോയിലർ ആട് വളർത്തൽ, തടാകം ആവശ്യമില്ലാത്ത താറാവ് കൃഷി, കാട വളർത്തൽ, അലങ്കാരമത്സ്യ വളർത്തൽ, ഗാർഹിക മത്സ്യക്കൃഷി എന്നിവയും സെമിനാറിൽ ചർച്ച ചെയ്യപ്പെടുന്നതാണ്.
യുവാക്കൾക്കായുള്ള അരുമമൃഗ–പക്ഷി സ്റ്റാർട്ടപ് സംരംഭങ്ങളുടെ സാധ്യതകളും സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളിലെ സബ്സിഡികളും സഹായങ്ങളും സംബന്ധിച്ച വിവരങ്ങളും സെമിനാറിൽ പങ്കുവയ്ക്കും. മൃഗസംരക്ഷണ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ഡോ.
ഡി. ഷൈൻകുമാർ സെമിനാർ നയിക്കും.
ആകെ 100 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. 350 രൂപ അടച്ച് പങ്കെടുക്കുന്നവർക്ക് 240 രൂപ വിലയുള്ള ഒരു വർഷത്തെ കർഷകശ്രീ മാസികയും 140 രൂപ വിലയുള്ള 2027ലെ കർഷകശ്രീ ഡയറിയും ലഭിക്കുന്നതാണ്.
ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് തുക അടച്ചശേഷം പേയ്മെന്റ് ട്രാൻസാക്ഷൻ നമ്പർ അടങ്ങിയ സ്ക്രീൻഷോട്ടും വിലാസവും 8157087227 എന്ന നമ്പരിലേക്ക് വാട്സാപ് ചെയ്യേണ്ടതാണ്. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടേണ്ട
ഫോൺ നമ്പരുകൾ: 8157087227, 9605505942.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

