പത്തനംതിട്ട ജില്ലയിലെ കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ രേഖകൾ മാറി നൽകിയ സംഭവത്തിൽ ഔദ്യോഗിക നടപടി സ്വീകരിച്ചു. 16 വയസ്സുള്ള പെൺകുട്ടിക്ക് 88 കാരിയുടെ എക്സറേ ഫലം മാറി നൽകിയതുമായി ബന്ധപ്പെട്ടാണ് ഈ നടപടി.
സംഭവവുമായി ബന്ധപ്പെട്ട് എക്സറേ കൗണ്ടറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന താത്കാലിക ജീവനക്കാരനായ ഷാഹുൽഹമീദിനെ അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്തു. കോന്നി മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഉത്തരവിലാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്.
ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അധികൃതർ പ്രാഥമിക റിപ്പോർട്ട് കൈമാറുകയും ചെയ്തു.
ഇതിനിടെ, ചികിത്സാപ്പിഴവ് സംഭവിച്ചുവെന്ന ആരോപണത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

