ശബരിമല പാതയായ മുണ്ടക്കയം – കോരുത്തോട് റൂട്ടിലുണ്ടായ മൂന്ന് വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.
വൈകിട്ട് നാല് മണിയോടെ വണ്ടൻപതാൽ തേക്ക് കൂപ്പിന് സമീപത്തുവെച്ചാണ് ആദ്യ സംഭവം. എസ്.എൻ.ഡി.പി ഹൈറേഞ്ച് യൂണിയന്റെ വാഹനത്തിലേക്ക് തീർത്ഥാടകരുടെ വാഹനം ഇടിച്ചുകയറുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗവും എസ്.എൻ.ഡി.പി ഹൈറേഞ്ച് യൂണിയൻ സെക്രട്ടറിയുമായ പി. ജിരാജ്, ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി എന്നിവർക്കാണ് ഈ സംഭവത്തിൽ പരിക്കേറ്റത്.
ഇതിൽ ഗുരുതരമായി പരിക്കേറ്റ ബാബു ഇടയാടിക്കുഴിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് വൈകിട്ട് 4:30 ഓടെ കോരുത്തോട് കവലയ്ക്ക് സമീപം മറ്റൊരു തീർത്ഥാടക വാഹനം ഇടിച്ച് ലോട്ടറി വിൽപ്പനക്കാരന് പരിക്കേറ്റു.
കോരുത്തോട് സ്വദേശിയായ പാപ്പി എന്നയാൾക്കാണ് പരിക്കേറ്റത്. ഇതിനുപുറമേ, രാവിലെ 11 മണിയോടെ മടുക്ക കവലയിൽ ബസ്സിൽ തീർത്ഥാടക വാഹനം ഇടിച്ചും മറ്റൊരു അപകടം കൂടി നടന്നിരുന്നു.
റൂട്ടിൽ ഒരേ ദിവസമുണ്ടായ തുടർച്ചയായ അപകടങ്ങൾ പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

