തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഔദ്യോഗിക നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിൽ അന്വേഷണം ശക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഇതിന്റെ ഭാഗമായി കൂടുതൽ പിഎസ്സി അംഗങ്ങൾക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയക്കും.
പിഎസ്സി ചെയർമാൻ ഉൾപ്പെടെയുള്ള ഉന്നതരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് നേരിട്ട് വിളിപ്പിച്ചു വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. എന്നാൽ, നിലവിൽ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലുള്ളതും ഹർജികൾ കോടതിയുടെ മുമ്പിൽ ഇരിക്കുന്നതുമായ സാഹചര്യത്തിൽ, കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടതില്ലെന്നാണ് പിഎസ്സി അംഗങ്ങളുടെ തീരുമാനം.
അന്വേഷണ സംഘം ആവശ്യപ്പെടുന്നതനുസരിച്ച് പിഎസ്സി അംഗങ്ങൾ ഹാജരാകാത്തപക്ഷം സ്വീകരിക്കേണ്ട തുടർ നടപടികൾ സംബന്ധിച്ചും എസ്ഐടി നിയമോപദേശം തേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

