പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളജില്‍ പതിനാറുകാരിക്കുണ്ടായ ചികിത്സാ പിഴവP പരാതിയില്‍ ഔദ്യോഗികമായി കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് എക്സ് റേയും മരുന്നുകളും മാറി നല്‍കിയെന്ന ഗുരുതര ആരോപണത്തിലാണ് കമ്മീഷന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോന്നി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോടും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടും കമ്മീഷന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട കോന്നി കൂഴം സ്വദേശിനിയായ 16 വയസുകാരി ഇക്കഴിഞ്ഞ 14-ാം തിയതിയാണ് ശ്വാസം മുട്ടല്‍ ലക്ഷണങ്ങളോടെ കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.
തുടര്‍ന്ന് പരിശോധന നടത്തിയ ഡോക്ടര്‍ കുട്ടിക്ക് എക്സ് റേ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തില്‍ വെച്ച് എക്സ് റേ എടുത്തുവെങ്കിലും, കുട്ടിയുടെ കയ്യില്‍ ലഭിച്ച പരിശോധനാ ഫലം 88 വയസുകാരിയായ ദേവകിയമ്മയുടേതായിരുന്നു.
ഈ ഗുരുതര വീഴ്ച പരിശോധിക്കുന്നതില്‍ ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചു. മാറിയെത്തിയ എക്സ് റേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ കുട്ടിക്ക് തുടര്‍ ചികിത്സ നിശ്ചയിക്കുകയും മരുന്നുകള്‍ കുറിച്ചു നല്‍കുകയും ചെയ്തു.
പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ് എക്സ് റേ മാറിയ വിവരം കുട്ടിയുടെ കുടുംബാംഗങ്ങള്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് കുടുംബം സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

