കേരള സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മികച്ച വിജയം. തെരഞ്ഞെടുപ്പ് നടന്ന 71 കോളേജുകളില്‍ 62 ലും സംഘടന വിജയം കരസ്ഥമാക്കി.
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് മത്സരം നടന്ന 31 കോളേജുകളില്‍ 29 എണ്ണത്തിലും കൊല്ലത്ത് 18 ല്‍ 12 കോളേജുകളിലും എസ്എഫ്ഐ വിജയം ആവര്‍ത്തിച്ചു. ആലപ്പുഴ ജില്ലയില്‍ ജില്ലയിലെ മുഴുവന്‍ കോളേജുകളിലും എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍ വിജയം നേടി.
ഇതിനുപുറമെ, പോളിടെക്നിക് കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും സംഘടന മികച്ച മുന്നേറ്റം കാഴ്ചവച്ചു. നെയ്യാറ്റിന്‍കര പോളിടെക്നിക്, കൈമനം വനിതാ പോളിടെക്നിക്, വട്ടിയൂര്‍കാവ് സെന്‍ട്രല്‍ പോളിടെക്നിക് എന്നിവിടങ്ങളിലും എസ്എഫ്ഐ വിജയം സ്വന്തമാക്കി.
അതേസമയം, തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ കോളേജുകളില്‍ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചിലയിടങ്ങളില്‍ സ്ഥിതി നിയന്ത്രിക്കുന്നതിനായി പൊലീസ് ബലം പ്രയോഗിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

