കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ടിൽ ദാരുണ സംഭവം. വീട്ടുപറമ്പിലെ കുളത്തിൽ സാബു (56), ഭാര്യ സജി സാബു (52) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തി.
മാലോം കാര്യോട്ട് ചാലിൽ തടത്തിൽ വീട്ടിലെ താമസക്കാരാണ് ഇരുവരും. കുളത്തിലെ വെള്ളം ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ക്ലോറിൻ ഇടുന്നതിനിടയിലാണ് ഈ ദുരന്തം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. ആദ്യം സജി കുളത്തിലേക്ക് കാൽതെന്നി വീഴുകയായിരുന്നുവെന്നാണ് വിവരം.
ഇവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ സാബുവും കുളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് കരുതപ്പെടുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട
നാട്ടുകാരാണ് ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ വെള്ളരിക്കുണ്ട് പൊലീസ് സംഭവത്തിൽ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

