തെലങ്കാനയിലെ നിസാമാബാദിൽ നാല് മാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വെട്ടേറ്റു മരിച്ചു. ഹരിബാബു എന്നയാളാണ്2026 മാർച്ച് 17-ന് കൊല്ലപ്പെട്ടത്.
ജഗ്തിയാൽ ജില്ലയിൽ യുട്യൂബർ ഗന്ധം വൈഷ്ണവിയുടെ കൊലപാതക കേസിലെ പ്രതിയായിരുന്നു ഹരിബാബു. വൈഷ്ണവിയുടെ ഭർത്താവായ ഹരിബാബു കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടാണ് ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയത്.
ഈ കേസിൽ അറസ്റ്റിലായ ഹരിബാബു ജാമ്യം ലഭിച്ച് ജൂലൈയിൽ പുറത്തിറങ്ങിയിരുന്നു. പൊലീസ് നൽകുന്ന വിവരപ്രകാരം നിസാമാബാദിൽ വൈകുന്നേരം 5 മണിയോടെ ഭക്ഷണശാലയ്ക്കു സമീപം നിൽക്കുമ്പോഴാണ് കാറിലെത്തിയ സംഘം ഹരിബാബുവിനെ ആക്രമിച്ചത്.
തേങ്ങ വെട്ടാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവസ്ഥലത്ത് വെച്ചുതന്നെ ഹരിലാൽ മരിച്ചു.
അതേസമയം, ഹരിലാലിനെ കൊലപ്പെടുത്തിയത് താനാണെന്ന് വൈഷ്ണവിയുടെ സഹോദരൻ വെളിപ്പെടുത്തി. സെൽഫി വിഡിയോയിലൂടെ സമൂഹമാധ്യമത്തിലൂടെയായിരുന്നു വൈഷ്ണവിയുടെ സഹോദരൻ സന്തോഷ് കുറ്റസമ്മതം നടത്തിയത്.
സഹോദരിയെ കൊലപ്പെടുത്തിയയാളെ താൻ കൊന്നുവെന്നും പൊലീസിൽ ഉടൻ കീഴടങ്ങുമെന്നും സന്തോഷ് വ്യക്തമാക്കി. തനിക്കു ഭാര്യയും കുട്ടികളുമുണ്ടെന്നും വധശിക്ഷ ഒഴിവാക്കാൻ സഹായിക്കണമെന്നും സന്തോഷ് വിഡിയോയിൽ അഭ്യർത്ഥിച്ചു.

