വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്നും നിയമവിരുദ്ധമായ രീതിയിൽ വൻതോതിൽ മദ്യം കണ്ടെടുത്ത കേസിലാണ് നിർണായക നടപടി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആന്റോ അഗസ്റ്റിൻ സമർപ്പിച്ച ജാമ്യാപേക്ഷ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി.
ജഡ്ജി അഥീന ബിജുവാണ് കേസിൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിക്ക് അടുത്ത 14 ദിവസത്തേക്ക് മാനന്തവാടി ജയിലിൽ കഴിയേണ്ടി വരും.
കഴിഞ്ഞ വ്യാഴാഴ്ച രണ്ട് മണിക്കൂറിലധികം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി പ്രതിയെ റിമാൻഡ് ചെയ്തത്.
തുടർനടപടികളുടെ ഭാഗമായി പ്രതിയെ കസ്റ്റഡിയിൽ വാറിച്ച് ചോദ്യം ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച കോടതിയിൽ ഔദ്യോഗികമായി അപേക്ഷ സമർപ്പിക്കും. അബ്കാരി നിയമത്തിലെ അതീവ ഗൗരവമേറിയ ജാമ്യമില്ലാ വകുപ്പുകളാണ് എക്സൈസ് വകുപ്പ് പ്രതിക്കതിരെ ചുമത്തിയിട്ടുള്ളത്.
ബുധനാഴ്ച നടന്ന റെയ്ഡിൽ വാഴവറ്റയിലെ വീട്ടിൽ നിന്നും 138 കുപ്പി മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. എന്നാൽ ഈ വീട് തന്റേതല്ലെന്നും സാമ്പത്തിക ഇടപാടുകളിലെ വീഴ്ചയെ തുടർന്ന് കോടതി ഉത്തരവിലൂടെ ബാങ്കിന്റെ ജപ്തി നടപടികൾക്ക് വിധേയമായതാണെന്നുമുള്ള വാദമാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്.
താൻ സ്ഥിരമായി താമസിക്കുന്നത് എറണാകുളത്താണെന്നും പ്രതിഭാഗം വ്യക്തമാക്കി. എന്നാൽ ഈ വാദങ്ങളെ പ്രോസിക്യൂഷൻ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിരോധിച്ചു.
പ്രസ്തുത വീട് ആന്റോയുടേത് തന്നെയാണെന്നും പിടിച്ചെടുത്ത മദ്യത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

