കാലത്തിന്റെ അടയാളങ്ങൾ പേറുന്ന പഴയകാല രേഖകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വലിയ കൗതുകം സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ ഏതാണ്ട് അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഒരു പാസ്പോർട്ട് ആണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്.
1976 -ൽ പുറത്തിറക്കിയ തന്റെ മുത്തശ്ശിയുടെ യാത്രാരേഖയാണ് ഒരു യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇത് പെട്ടെന്ന് തന്നെ ജനശ്രദ്ധ ആകർഷിക്കുകയായിരുന്നു.
നവംബർ 26, 1976 -ന് ലഖ്നൗവിൽ നിന്നാണ് ഈ പാസ്പോർട്ട് അനുവദിച്ചിട്ടുള്ളത്. അന്നത്തെ കാലത്തെ ഔദ്യോഗിക യാത്രാരേഖകളുടെ ഘടനയും രൂപകൽപ്പനയും എങ്ങനെയPയായിരുന്നു എന്നതിന്റെ വ്യക്തമായ ചിത്രമാണ് ഇത് നൽകുന്നത്.
എന്നാൽ രേഖയുടെ പഴക്കത്തേക്കാൾ ഉപരിയായി ആളുകളെ ആകർഷിച്ചത് അതിലുണ്ടായിരുന്ന മുത്തശ്ശിയുടെ വിദ്യാർഥിനിയായിരുന്ന കാലത്തെ ഫോട്ടോയാണ്. “അന്ന് അവർ ഒരു വിദ്യാർഥിനിയായിരുന്നു.
അവർ എത്ര സുന്ദരിയാണെന്ന് നോക്കൂ” എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാം ഉപയോക്താവായ @sysaeyd ഈ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് മുത്തശ്ശിയുടെ അന്നത്തെ സൗന്ദര്യത്തെയും വ്യക്തിത്വത്തെയും പ്രശംസിച്ച് രംഗത്തെത്തിയത്.
“നാനി അന്ന് തന്നെ എല്ലാവരെയും ഞെട്ടിച്ചിരുന്നിരിക്കണം” എന്ന രീതിയിലുള്ള രസകരമായ കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. തന്റെ ഇന്നത്തെ പാസ്പോർട്ട് പോലും കൃത്യസമയത്ത് കണ്ടെത്താൻ കഴിയാത്തവർ, പതിറ്റാണ്ടുകൾക്ക് മുൻപുള്ള രേഖകൾ ഇത്രയും സൂക്ഷ്മമായി സംരക്ഷിച്ചതിനെ അഭിനന്ദിച്ചു.
കുടുംബശേഖരത്തിലുള്ള പഴയകാല ഫോട്ടോകളും കത്തുകളും യാത്രാരേഖകളും ഓർമിപ്പിച്ച ഈ കുറിപ്പ് പലരിലും ഗൃഹാതുരത്വം ഉണർത്തുന്നതായി മാറി. ചരിത്രത്തിന്റെ ഭാഗമായ ഇത്തരം രേഖകൾ മ്യൂസിയങ്ങളിൽ സൂക്ഷിക്കേണ്ടതാണെന്ന അഭിപ്രായവും ചിലർ പങ്കുവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

