ഡല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി ഇന്ത്യ രംഗത്ത്. ഊര്‍ജ മേഖലയില്‍ പര്യാപ്തവും മിതമായ നിരക്കിലുള്ളതുമായ ലഭ്യത ഉറപ്പാക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും, ഇതിനായി വിവിധ സാധ്യതകള്‍ തേടുന്നത് തുടരുമെന്നും അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ വിനയ് മോഹന്‍ ക്വാത്ര വ്യക്തമാക്കി.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ നൂറ് ശതമാനം വരെ തീരുവ ചുമത്താന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരം നല്കുന്ന ഉപരോധ ബില്‍ പരിഗണനയിലിരിക്കെയാണ് ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം വന്നിരിക്കുന്നത്. രാജ്യത്തിന്റെ ഊര്‍ജ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അത് ഉറപ്പാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

