നഗോയയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഗെയിംസിലേക്ക് തിരിച്ചുവരവ് നടത്തിയ ചൈന ഒരു പന്ത് പോലും എറിയാതെയാണ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്.
മഴ കാരണം ഔട്ട്ഫീല്‍ഡ് ഉണങ്ങാതിരുന്നതിനാല്‍ കൊരോഗി അത്ലറ്റിക് പാര്‍ക്കില്‍ നടക്കേണ്ടിയിരുന്ന ചൈന-ബംഗ്ലാദേശ് മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഏഷ്യന്‍ ഗെയിംസ് നിയമപ്രകാരം ഉയര്‍ന്ന റാങ്കിംഗ് ഉള്ള ബംഗ്ലാദേശ് സെമിയിലേക്ക് മുന്നേറി.
പാക്കിസ്ഥാനാണ് സെമിയില്‍ അവരുടെ എതിരാളി. മറ്റൊരു മത്സരത്തില്‍ മഴയെത്തുടര്‍ന്ന് ഓവറുകള്‍ വെട്ടിച്ചുരുക്കിയപ്പോള്‍ പാക്കിസ്ഥാന് അട്ടിമറിത്തോല്‍വിയുടെ വക്കില്‍ നിന്നാണ് രക്ഷപ്പെട്ടത്.
പാക്കിസ്ഥാന്-തായ്ലന്ഡ് മത്സരം മഴ തടസപ്പെടുത്തിയതിനെ തുടര്‍ന്ന് പതിനൊന്ന് ഓവര്‍ വീതമാക്കി ചുരുക്കുകയായിരുന്നു. മത്സരത്തില്‍ തായ്ലന്ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സടിച്ചു.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നന്നപത് കൊന്ചറോയിന്കെയുടെ 49 റണ്‍സാണ് തായ്ലന്‍ഡിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
92 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന് ബാറ്റിംഗില്‍ പതറി. ഒടുവില്‍ രണ്ട് പന്ത് ശേഷിക്കെ ലക്ഷ്യം കാണുമ്പോള്‍ പാക്കിസ്ഥാന് ഏഴ് വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു.
ടൂര്‍ണമെന്റില്‍ വെള്ളിയാഴ്ച ഇന്ത്യ മത്സരത്തിനിറങ്ങും. ക്വാര്‍ട്ടറില്‍ ജപ്പാനാണ് ഇന്ത്യയുടെ എതിരാളി.
ശ്രീലങ്ക-മലേഷ്യ ക്വാര്‍ട്ടര്‍ ഫൈനലും വെള്ളിയാഴ്ച തന്നെ നടക്കും. ശനിയാഴ്ചയാണ് ഏഷ്യന്‍ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്.
പുരുഷ ക്രിക്കറ്റ് മത്സരങ്ങളുടെ പ്രാഥമിക റൗണ്ട് അടുത്ത വ്യാഴാഴ്ച ആരംഭിക്കും. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന് ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഘട്ടത്തിലാണ് മത്സരങ്ങളില്‍ പങ്കെടുക്കുക.
നിലവിലെ പ്രതികൂല കാലാവസ്ഥ ഏഷ്യന്‍ ഗെയിംസിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഒരാഴ്ച മുമ്പുണ്ടായ കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗെയിംസിനെത്തിയ താരങ്ങളെ മറ്റിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

