തിരുവനന്തപുരം: വിവാദമായ മൂട്ടിൽ മരംമുറി കേസ് നടപടികളുമായി ബന്ധപ്പെട്ട് അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾ തടയണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
സമാനമായ ആവശ്യം കേരള ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനിടയിൽ, കേസിലെ പ്രതികളിലൊരാളായ ആന്റോ അഗസ്റ്റിൻ എക്സൈസ് സംഘത്തിന്റെ പിടിയിലായി.
വയനാട് വാഴവറ്റയിലെ അദ്ദേഹത്തിന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ അളവിൽ കവിഞ്ഞ വിദേശമദ്യം പിടികൂടിയിരുന്നു. ഈ സംഭവത്തിലാണ് ഇന്ന് പുലർച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
എക്സൈസ് എ.സി ബൈജുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കൊച്ചിയിലെ ഓഫീസിൽ എത്തിച്ച് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പ്രതിയെ പിന്നീട് വയനാട്ടിൽ എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്.
കേരള അബ്കാരി നിയമത്തിലെ 55 (എ), 55 (ഐ), 58 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിയമവിരുദ്ധമായ മദ്യക്കടത്തും കൈവശം വെക്കലും ഉൾപ്പെടുന്ന 55 (എ) പ്രകാരം പത്ത് വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
അനധികൃത മദ്യവില്പനയും സൂക്ഷിപ്പും തടയുന്ന 55 (ഐ), നികുതിവെട്ടിച്ച് മദ്യം കൈവശം വെക്കുന്നത് സംബന്ധിച്ച 58 എന്നീ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

