തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് സ്വകാര്യ ബസിൽ കടത്തിക്കൊണ്ടുവന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. കൊല്ലം കല്ലുംതാഴം സ്വദേശി അബ്ദുൽ മനാഫ് (32), കരിക്കോട് സ്വദേശി സുനീർ.എസ് (28) എന്നിവരെയാണ് അധികൃതർ പിടികൂടിയത്.
സംഭവത്തെക്കുറിച്ച് എക്സൈസ് അധികൃതർ വ്യക്തമാക്കുന്നത് ഇങ്ങനെ: ഇന്നലെ രാവിലെ അമരവിള ചെക്പോസ്റ്റിൽ അന്തർ സംസ്ഥാന വാഹനങ്ങൾ കർശന പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിനിടയിൽ കൊല്ലത്തേക്ക് വരികയായിരുന്ന വോൾവോ ബസിൽ യാത്രക്കാരായി എത്തിയ യുവാക്കളുടെ പക്കൽ നിന്നുമാണ് 4.042 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.
വാഹന ഇടപാടുകൾ നടത്തിവരുന്ന ഇവർ, ബെംഗളൂരുവിൽ നിന്നും മടങ്ങിവരുന്ന വഴി സ്വന്തം ആവശ്യത്തിനായി ലഹരിമരുന്ന് കൊണ്ടുവന്നതാണെന്നാണ് എക്സൈസിനോട് മൊഴി നൽകിയിട്ടുള്ളത്. സർക്കിൾ ഇൻസ്പെക്ടർ ആർ.ജി.രാജേഷ്, എക്സൈസ് ഇൻസ്പെക്ടർ എ.കെ.
രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രിവന്റീവ് ഓഫീസർമാരായ ഗൗതമൻ.
വി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്നൻ, അഖിൽ, വനിത സിവിൽ എക്സൈസ് ഓഫീസർ സബിത എന്നിവരും പരിശോധനാ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. പിടിയിലായ പ്രതികൾക്കെതിരെ നിയമപരമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

