ബിഗ് ബോസ് മലയാളം സീസൺ എട്ട് വിശേഷങ്ങളിലൂടെ ശ്രദ്ധേയയായ മത്സരാർത്ഥിയായിരുന്നു ഫൈറ്റ് മാസ്റ്റർ കാളി എന്ന ധന്യ. സിനിമാരംഗത്ത് പതിനെട്ട് വർഷത്തെ അനുഭവസമ്പത്തുള്ള താരം, കൊറിയോഗ്രാഫിയിലും അഭിനയത്തിലും ഡ്യൂപ്പ് ആർട്ടിസ്റ്റായും പ്രവർത്തിച്ച ശേഷമാണ് സ്റ്റണ്ട് രംഗത്തേക്ക് കടന്നുവരുന്നത്.
പ്രമുഖ സ്റ്റണ്ട് കൊറിയോഗ്രാഫർ മാഫിയ ശശിയുമായുള്ള പരിചയമാണ് കാളിയുടെ കരിയറിൽ വഴിത്തിരിവായത്. തുടർന്ന് അദ്ദേഹത്തിന്റെ അസിസ്റ്റന്റായി സിനിമാമേഖലയിൽ സജീവമാവുകയായിരുന്നു.
ജീവിതത്തിലെ പ്രതിസന്ധികളെയും പോരാട്ടങ്ങളെയും ധീരമായി നേരിട്ട വ്യക്തിയെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ കാളിയെ ബിഗ് ബോസ് ഹൗസിലേക്ക് സ്വാഗതം ചെയ്തത്.
എന്നാൽ, കഴിഞ്ഞ ദിവസം താരം ഷോയിൽ നിന്നും പുറത്താവുകയുണ്ടായി. ഷോയിൽ നിന്നും പുറത്തായതിന് ശേഷം നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞത്.
”ബിഗ് ബോസിലെ ഗെയിം രീതികൾ മനസിലാക്കാൻ പലപ്പോഴും ബുദ്ധിമുട്ടിയിരുന്നു. അവിടെ പലരും പറയുമ്പോഴാണ് ഇവിടെ ഇങ്ങനെയൊക്കെ ഉണ്ടോ എന്ന് തോന്നുന്നത്.
പിന്നെ ഭാഷയുടെ കാര്യം പറഞ്ഞാൽ ഇവർ പറയുന്ന പല കാര്യങ്ങളും പലപ്പോഴും എനിക്ക് മനസിലാകാറില്ല.ബിഗ് ബോസ് ടിവിയിൽ കാണുന്നതിനേക്കാൾ നേരിട്ട് അനുഭവിച്ചറിയണമെന്ന ആഗ്രഹം ഉണ്ടായിരുന്നതിനാലാണ് ഷോ കാണാതിരുന്നത്. ടിവിയിൽ കണ്ടുകഴിഞ്ഞാൽ എനിക്ക് മനസിലാവില്ല.
ഗെയിം രീതികളെയും തന്ത്രങ്ങളെയും കുറിച്ച് മുൻപരിചയമില്ലാതിരുന്നതിനാൽ കള്ളത്തരം കാണിക്കാൻ പോലും എനിക്ക് അറിയില്ലായിരുന്നു. അതിനുള്ള ബുദ്ധി എനിക്കില്ല.
ബിഗ് ബോസ് ഹൗസിലെ സാഹചര്യങ്ങൾ നേരിട്ട് അറിഞ്ഞപ്പോളാണ് പല കാര്യങ്ങളും മനസിലാക്കിയത്”, എന്ന് കാളി വ്യക്തമാക്കി. ഒരു സീസൺ പോലും മുൻകൂട്ടി കാണാതെയാണ് താൻ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയതെന്നും ഗെയിമിന്റെ തന്ത്രങ്ങൾ പൂർണ്ണമായും ഗ്രഹിക്കാൻ സാധിച്ചില്ലെന്നും താരം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

