കോഴിക്കോട്: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വീണ്ടും സ്ഥലംമാറ്റം. സീനിയോറിറ്റി പൂർണ്ണമായും മറികടന്നുകൊണ്ട് 24 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ നിന്നും വിവിധ ഓഫീസുകളിലേക്ക് മാറ്റി നിയമിച്ചു.
ഈ ഉത്തരവിന്റെ പകർപ്പ് ലഭ്യമായിട്ടുണ്ട്. ഒഴിവുകൾ ഒന്നും തന്നെ ഇല്ലാതിരുന്ന റാന്നി സബ് ആർടിഒ ഓഫീസിലേക്കും പുതിയ ഉത്തരവിലൂടെ രണ്ട് ഉദ്യോഗസ്ഥരെ മാറ്റിയിട്ടുണ്ട്.
എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ നിന്നും ഓഫീസുകളിലേക്ക് ജീവനക്കാരെ സ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾ പൂർണ്ണമായും ലംഘിച്ചാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. 2018 ലെ ബാച്ചിൽ ഉൾപ്പെട്ട
ഏകദേശം 75 ഓളം വരുന്ന ഉദ്യോഗസ്ഥരെ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ടാണ്, പുതിയതായി നിയമിക്കപ്പെട്ട 2025 ബാച്ചിലെ ഉദ്യോഗസ്ഥർക്ക് ഓഫീസുകളിൽ നിയമനം നൽകിയിരിക്കുന്നത്.
വകുപ്പ് മന്ത്രിയുടെ ഇടപെടലുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

