ലോക വെൽനെസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി കാസർകോട് സ്പെഷൽ സബ് ജയിലിലെ അന്തേവാസികൾക്കായി പ്രത്യേക യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. ‘മാനസികാരോഗ്യവും ശാരീരികാരോഗ്യവും നിലനിർത്താൻ യോഗ’ എന്ന പേരിലാണ് പരിപാടി അരങ്ങേറിയത്.
ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ഇന്ത്യ, കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് – സ്പെഷൽ സബ് ജയിൽ കാസർകോട്, താജ് ബേക്കൽ റിസോർട്ട് ആൻഡ് സ്പാ കേരള എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ ഉദ്യമം നടപ്പിലാക്കിയത്. താജ് ബേക്കൽ റിസോർട്ട് ആൻഡ് സ്പാ കേരളയിലെ യോഗ ട്രെയിനർ സുദീപ് ബസു യോഗ സെഷന് നേതൃത്വം നൽകി.
സ്പെഷൽ സബ് ജയിൽ സൂപ്രണ്ട് രാമചന്ദ്രൻ ടി.വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ, ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ഇന്ത്യ ചെയർമാൻ മോഹൻദാസ് വയലാംകുഴി, ഓപ്പറേഷൻ ഹെഡ് കെ.അക്ഷയ, മീഡിയ ഹെഡ് നിയാസ് ചട്ടഞ്ചാൽ, താജ് ബേക്കൽ റിസോർട്ട് ആൻഡ് സ്പായിലെ എച്ച്ആർ ഹെഡ് ബിജോ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി പ്രിസൺ ഓഫിസർ ടി.വി.വിനോദ് കുമാർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
ഡെപ്യൂട്ടി പ്രിസൺ ഓഫിസർ വി.കെ.ശശികുമാർ, മറ്റ് ജയിൽ ഉദ്യോഗസ്ഥർ, അന്തേവാസികൾ എന്നിവരും പരിശീലന പരിപാടിയിൽ സജീവമായി പങ്കാളികളായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

