തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ.
വിവിധ കേസുകളില്‍ പ്രതിയായ ഇയാളുടെ നടപടികള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ടുഡേ റൗണ്ട് ടേബിള്‍ കോണ്‍ക്ലെവില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
നിരവധി വഞ്ചനാകേസുകളിലും ജിഎസ്ടി തട്ടിപ്പ് കേസുകളിലും ആന്റോ അഗസ്റ്റിന് പ്രതിയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗൗരവകരമായ കുറ്റകൃത്യങ്ങളുടെ പേരില്‍ ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അദ്ദേഹം നേരിടുന്ന ആരോപണങ്ങള്‍ ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. കോടതി വാറന്റിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നും ഈ നടപടിയില്‍ പൊലീസ് കര്‍ശന ജാഗ്രത പാലിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
യാതൊരുവിധ മാധ്യമ വാര്‍ത്തകളുമായും ഈ റെയ്ഡിന് ബന്ധമില്ലെന്നും, തികഞ്ഞും ഗൗരവമുള്ള ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയ്ഡിനിടെ ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ നിന്ന് 136 കുപ്പി മദ്യം കണ്ടെടുത്തത് എക്സൈസ് നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്.
കൂടാതെ, ബന്ധപ്പെട്ട മാധ്യമസ്ഥാപനത്തില്‍ നിന്ന് പൊലീസ് ഡോളറും പിടിച്ചെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
റെയ്ഡിനെ പ്രതിപക്ഷം എതിര്‍ത്ത സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. പിണറായി വിജയന് റെയ്ഡിനെ എതിര്‍ക്കുന്നത് താന്‍ കണ്ടിട്ടുണ്ട്.
എന്നാല്‍ ഇത്തരത്തിലുള്ള മാധ്യമസ്ഥാപന റെയ്ഡുകള്‍ കേരളത്തില്‍ ആദ്യമായല്ല നടക്കുന്നത്. മുമ്പും മംഗളം, ഏഷ്യാനെറ്റ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഫുട്ബോള്‍ താരം മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പ്രത്യേക അന്വേഷണ സംഘം ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടില്‍ പരിശോധന നടത്തിയത്.
പരിശോധനയില്‍ വന്‍തോതില്‍ മദ്യശേഖരം കണ്ടെത്തിയതിനെ തുടര്‍ന്ന് എക്സൈസ് സംഘം സ്ഥലത്തെത്തി ഇത് പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് അബ്കാരി നിയമപ്രലെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു.
ഇതിന് പിന്നാലെയാണ് എറണാകുളം കളമശേരിയിലെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസില്‍ നിന്ന് ആന്റോ അഗസ്റ്റിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

