സംസ്ഥാനത്ത് റെക്കോർഡ് വില നൽകി വൈദ്യുതി സംഭരിക്കില്ലെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. യൂനിറ്റിന് പത്ത് രൂപയിൽ അധികം നൽകി പവർ വാങ്ങാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് നിരക്ക് വളരെ കൂടുതലാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള പ്രതിസന്ധിയെ അതിജീവിക്കാൻ പൊതുജനങ്ങൾ വലിയ തോതിൽ സഹകരിക്കുന്നുണ്ടെങ്കിലും, ഇതിന്റെ ആഘാതം അനുഭവിക്കുന്ന നിരവധി സാധാരണക്കാരുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് നിലനിൽക്കുന്ന ഈ വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കപ്പെടുന്ന ഒന്നല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രതിസന്ധിയുടെ ഗൗരവം വ്യക്തമാക്കിക്കൊണ്ട്, സെക്രട്ടറിയേറ്റിലും പവർ നിയന്ത്രണങ്ങൾ ബാധകമായതായി മന്ത്രി വെളിപ്പെടുത്തി.
ഇതിന്റെ ഭാഗമായി തന്റെ ഓഫീസിൽ രണ്ട് തവണ വൈദ്യുതി ബന്ധം നിലച്ചുപോയതായും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

