തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇതിന്റെ ഭാഗമായി ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും മഴ പ്രവചനം ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് പിൻവലിക്കുന്ന സാഹചര്യമാണ് ഉണ്ടായത്.
എന്നാൽ ഇന്നത്തെ പ്രവചനത്തിൽ പ്രതീക്ഷ പുലർത്താമെന്നാണ് വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ ഈ വർഷത്തെ മഴക്കണക്കുകൾ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.
തെക്ക് പടിഞ്ഞാറൻ മൺസൂണിന്റെ അവസാന ദിവസങ്ങളിലും പ്രതീക്ഷിച്ച മഴ ലഭിക്കാത്തത് കനത്ത ചൂടിലേക്ക് നയിച്ചിട്ടുണ്ട്. ഈ വർഷത്തെ മൺസൂൺ കാലം കേരളത്തിന് വലിയ നിരാശയാണ് സമ്മാനിച്ചത്.
ഭാവിയിൽ ഗുരുതരമായ വരൾച്ച നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത്. സെപ്റ്റംബർ […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

