വയനാട്ടിൽ അനധികൃതമായി സൂക്ഷിച്ച അളവിൽ കവിഞ്ഞ മദ്യശേഖരം പിടികൂടിയ സംഭവത്തിൽ വീട്ടുടമ ആന്റോ അഗസ്റ്റിനെതിരെ എക്സൈസ് വകുപ്പ് നിയമനടപടികൾ ആരംഭിച്ചു. അബ്കാരി ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുക്കുന്നത്.
ഇന്ന് തന്നെ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുമെന്നും ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തുന്നതെന്നും കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ധീൻ വ്യക്തമാക്കി.
നിയമനടപടികളുടെ ഭാഗമായി പ്രതിയെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും, ഇത് സംബന്ധിച്ച അന്തിമ തീരുമാനം അന്വേഷണ ഉദ്യോഗസ്ഥൻ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യേക അന്വേഷണ സംഘം (SIT) നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധനയ്ക്കായി എത്തിയത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ 67 ലിറ്ററിലധികം മദ്യശേഖരമാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ചട്ടപ്രകാരം ഒരാൾക്ക് കൈവശം വെക്കാൻ അനുവാദമുള്ള അളവിലും എത്രയോ അധികം മദ്യമാണ് കണ്ടെടുത്തത്.
പരിശോധനകൾ പൂർത്തിയാക്കിയ ശേഷം എക്സൈസ് സംഘം സ്ഥലം വിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

