ഫോട്ടോകളുടെ സുരക്ഷിത സൂക്ഷിപ്പിനും ബാക്ക് അപ്പിനുമായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ആപ്പാണ് ഗൂഗിൾ ഫോട്ടോസ് (Google Photos). എന്നാൽ സമീപകാലത്തായി ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത ഫീച്ചറുകളും ഓട്ടോമേറ്റഡ് ഇമേജ് ജനറേഷനും പലരെയും ഇതിന്റെ എഡിറ്റിംഗ് ടൂളുകളിൽ നിന്ന് അകറ്റുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആപ്പ് തുറക്കുമ്പോൾ തന്നെ എഐ ചിത്രങ്ങൾ നിർമ്മിക്കാനുള്ള ഓപ്ഷനുകളാണ് പ്രധാനമായും മുന്നിൽ വരുന്നത്. ഫോട്ടോ എഡിറ്റ് ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ എഐ ടൂളുകളുടെ ഒരു നിര തന്നെ കാണാൻ സാധിക്കും.
എന്നാൽ പരമ്പരാഗതമായ മാനുവൽ എഡിറ്റിംഗ് ടൂളുകൾ ആപ്പിനുള്ളിൽ ഒളിഞ്ഞു കിടക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫോട്ടോയുടെ ബ്ലാക്ക് പോയിന്റ് അല്ലെങ്കിൽ വൈറ്റ് പോയിന്റ് ക്രമീകരണങ്ങൾക്കായി പോലും സെർച്ച് ഫംഗ്ഷൻ ഉപയോഗിക്കേണ്ട
അവസ്ഥയാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് പലരും മറ്റ് എഡിറ്റിംഗ് ആപ്പുകളെ ആശ്രയിച്ചു തുടങ്ങിയത്.
അതിലൊന്ന് മറ്റൊരു ഗൂഗിൾ ഉൽപ്പന്നമായ സ്നാപ്സീഡ് (Snapseed) ആണ്. മുൻകാലങ്ങളിൽ സമഗ്രമായ എഡിറ്റിംഗ് ടൂളുകൾ ഇല്ലാതിരുന്ന സമയത്ത് സജീവമായി ഉപയോഗിച്ചിരുന്ന ഈ ആപ്പിലേക്ക് കൂടുതൽ മാന്വൽ നിയന്ത്രണങ്ങൾക്കായി ഉപയോക്താക്കൾ തിരികെ പോയിക്കൊണ്ടിരിക്കുകയാണ്.
സ്നാപ്സീഡിന്റെ പുതിയ 4.0, 4.1 സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ ആപ്പിന്റെ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ടൂളുകൾക്കിടയിൽ തന്നെ ലഭ്യമാക്കിയിട്ടുള്ള പുതിയ അൺഡു/റീഡു (undo/redo) ബട്ടൺ എഡിറ്റിംഗ് കൂടുതൽ എളുപ്പമാക്കുന്നു.
ഒരേ ഫോട്ടോഷൂട്ടിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ ഒരേപോലെ എഡിറ്റ് ചെയ്യാൻ സഹായിക്കുന്ന ബാച്ച് എഡിറ്റിംഗ് ഫീച്ചറും ഇതിൽ ലഭ്യമാണ്. ഇന്റർഫേസിന്റെ മുകളിൽ വലതുഭാഗത്തുള്ള ക്യുആർ കോഡ് ഐക്കൺ ടാപ്പ് ചെയ്ത് “ലുക്ക്” (Look) എന്ന എഡിറ്റ് ചെയിൻ മറ്റുള്ളവരുമായി പങ്കുവെക്കാനും സാധിക്കും.
കൂടാതെ, ആൻഡ്രോയിഡ് ക്യാമറകളിൽ നിന്നുള്ള റോ (RAW) ചിത്രങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സ്നാപ്സീഡ് കൂടുതൽ മികവ് പുലർത്തുന്നുണ്ട്. സെറ്റിങ്സ് വഴി ഫോർമാറ്റും ക്വാളിറ്റിയും ജെപിജി 100% എന്നോ നഷ്ടമില്ലാത്ത കംപ്രഷനായി പിഎൻജി (PNG) എന്നോ മാറ്റാനുള്ള സൗകര്യവും ഇതിലുണ്ട്.
എന്നാൽ എഡിറ്റിംഗ് ചരിത്രം ഘട്ടം ഘട്ടമായി പരിശോധിക്കാനും ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനുമുള്ള സൗകര്യം സ്നാപ്സീഡ് നൽകുന്നുണ്ടെങ്കിലും, ഇതിൽ ക്ലൗഡ് സ്റ്റോറേജ് അല്ലെങ്കിൽ സിങ്കിങ് സൗകര്യം ലഭ്യമല്ല. വീഡിയോ എഡിറ്റിംഗിനും പഴയ ചിത്രങ്ങൾ തിരയാനും മീഡിയ ബാക്ക് അപ്പുകൾക്കുമായി ഇപ്പഴും ഗൂഗിൾ ഫോട്ടോസ് തന്നെയാണ ഉപയോക്താക്കൾ പ്രധാനമായും ആശ്രയിക്കുന്നത്.
ലളിതമായ ക്രോപ്പിംഗ് പോലുള്ള ആവശ്യങ്ങൾക്കും ഗൂഗിൾ ഫോട്ടോസ് ഉപയോഗിക്കുന്നുണ്ടെങ്കിലും, മികച്ച ഫോട്ടോ എഡിറ്റിംഗിനായി സ്നാപ്സീഡിനെയാണ് പലരും ഇപ്പോൾ കൂടുതലായി തിരഞ്ഞെടുക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

