സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള തന്റെ കടന്നുവരവിനെ വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്ന് പി ജയരാജൻ വ്യക്തമാക്കി. താൻ പാർട്ടി ഉത്പ്പന്നമാണെന്നും പ്രസ്ഥാനത്തിൽ നിന്ന് ഭിന്നമായി തനിക്കൊരു വ്യക്തിത്വമില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയനെക്കുറിച്ച് തെറ്റായ പ്രതീതിയുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നു. കലാപത്തെ പ്രതിരോധിച്ച മുഖ്യമന്ത്രിയെക്കുറിച്ച് ബിജെപിയുമായി ഡീലുണ്ടെന്ന് വരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു.
തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിന്റെ ഭാഗമായി തന്നെയാണ് ഇഡി കേസിനേയും കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ലക്ഷണമൊത്ത വർഗീയ കലാപം ആർഎസ്എസ് ആസൂത്രണം ചെയ്തിരുന്നു.
അതിനെ ചെറുത്ത് തോൽപ്പിച്ചത് സിപിഐഎമ്മായിരുന്നു. ആ സിപിഐഎമ്മിനെതിരായാണ് ആർഎസ്എസുമായി ഡീലുണ്ടാക്കിയെന്ന ആക്ഷേപം വന്നത്.
ആർഎസ്എസിനെ വെറുപ്പിക്കാതിരിക്കുക, പിണറായിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുക എന്നതാണ് ഇ ഡിയെടുത്ത കേസിന്റെ ലക്ഷ്യം.”- പി ജയരാജൻ പറഞ്ഞു. സെക്രട്ടേറിയറ്റിലേക്കുള്ള പി ജയരാജന്റെ വരവോടെ കണ്ണൂരിൽ സംഘടനാപരമായ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.
പാർട്ടിയിൽ തിരുത്തൽ നടപടികൾ വേണമെന്നും അത് ജനങ്ങൾക്ക് ബോധ്യപ്പെടണമെന്നുമുള്ള കർശന നിലപാടിലാണ് കേന്ദ്ര നേതൃത്വം ഉള്ളത്. ഈ രീതി ജില്ലാ വിശാല കമ്മിറ്റികളിലും കർശനമായി നടപ്പാക്കാൻ സാധ്യതയുണ്ട്.
സംഘടനാ തലത്തിലെ വീഴ്ചകൾ കാരണം തിരിച്ചടി നേരിട്ട മേഖലകളിൽ വരും ദിവസങ്ങളിൽ ശക്തമായ സംഘടനാ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

