തമിഴ് സിനിമാരംഗത്ത് ശ്രദ്ധേയനായ യുവതാരം അശോക് സെൽവൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പുറത്തുവന്നു. ‘അൻപിൽ അവൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ വരുന്ന സെപ്റ്റംബർ 17ന് റിലീസ് ചെയ്യും.
നവാഗതനായ ആർ കാർത്തികേയൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് വിഘ്നേഷ് ശിവ, അശോക് സെൽവൻ, സംവിധായകൻ ആർ കാർത്തികേയൻ എന്നിവർ ചേർന്നാണ്.
‘പോർ തൊഴിൽ’, ‘കര’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ വിഘ്നേഷ് രാജ, അശമീര അയപ്പൻ എന്നിവരാണ് ചിത്രത്തിന്റെ അഡീഷണൽ സ്ക്രീൻപ്ലേ നിർവഹിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ടൈറ്റിൽ ടീസർ ഒരു നവ ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് നൽകിയിരുന്നത്.
പ്രമുഖ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രീതി മുകുന്ദൻ നായികയായെത്തുന്ന ചിത്രത്തിൽ സാബുമോൻ അബ്ദുമസദ്, കതിർബാലു, മഹാ ഡെൽഹി ഗണേഷ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ഏറെ ശ്രദ്ധേയമാണ്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നതിനൊപ്പം ഗാനരചനയും നിർവഹിച്ചിരിക്കുന്നത്.
ഗൗതം രാജേന്ദ്രൻ ഛായാഗ്രഹണവും സെൽവ ആർ കെ എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. മണികണ്ഠൻ ശ്രീനിവാസൻ കലാസംവിധാനവും പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രാഫിയും നിർവഹിക്കുന്നു.
അശോക് സെൽവൻ, അഭിനയ സെൽവം എന്നിവരുടെ ഉടമസ്ഥതയിലുള്ള ഹാപ്പി ഹൈ പിക്ചേഴ്സിന്റെയും, കെ കരുണാമൂർത്തിയുടെ അയ്യങ്കരൻ ഇന്റർനാഷണലിന്റെയും ബാനറുകളിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

