കൊച്ചിയിലെ ഡവലപ്മെന്റ് സെന്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിന് വഴിതെളിക്കുന്നതാണ് മലയാളി-ബ്രിട്ടിഷ് എഐ കമ്പനിയായ പ്രിവലെന്റ് എഐ കരസ്ഥമാക്കിയ പുതിയ സാമ്പത്തിക നിക്ഷേപമെന്ന് സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ അരുൺ എസ്.രാജ് വ്യക്തമാക്കി. ലണ്ടൻ ആസ്ഥാനമായി 2017-ൽ പ്രവർത്തനമാരംഭിച്ച പ്രിവലെന്റ് എഐ, അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഇന്റഗ്രിറ്റി ഗ്രോത്ത് പാർട്നേഴ്സിൽ നിന്ന് 22 മില്യൻ ഡോളറിന്റെ (ഏകദേശം 210 കോടി രൂപ) മൂലധന നിക്ഷേപമാണ് സമാഹരിച്ചിട്ടുള്ളത്.
ഇതുവരെ യൂറോപ്പ്, ഓസ്ട്രേലിയ, സിംഗപ്പൂർ എന്നീ മേഖലകളിൽ കേന്ദ്രീകരിച്ചിരുന്ന കമ്പനിയുടെ പ്രവർത്തനം ഇനി കൂടുതൽ ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും, അതിന്റെ ഭാഗമായി കേരളത്തിലെ ഓഫീസിലും വിപുലീകരണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുറം നിക്ഷേപം സ്വീകരിക്കാതെ ഒമ്പത് വർഷങ്ങൾ അരുൺ രാജും യുകെ സ്വദേശിയായ പോൾ സ്റ്റോക്സും ചേർന്ന് 2017-ലാണ് ഈ സ്ഥാപനത്തിന് അടിത്തറയിട്ടത്.
ബ്രിട്ടിഷ് ഇന്റലിജൻസ് ഏജൻസിയായ ജിസിഎച്ച്ക്യു മുൻ ഡയറക്ടർ സർ ഇയാൻ ലോബൻ ഉൾപ്പെടെയുള്ള പ്രമുഖർ അടങ്ങുന്ന ശക്തമായ ഉപദേശക നിരയാണ് കമ്പനിക്കുള്ളത്. പ്രവർത്തനം തുടങ്ങി ഒമ്പതാം വർഷമാണ് പ്രിവലെന്റ് എഐ പുറത്തുനിന്നുള്ള നിക്ഷേപം സ്വീകരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇതുവരെയുള്ള കാലയളവിൽ കമ്പനിയുടെ സ്വന്തം വരുമാനം മാത്രമാണ് ബിസിനസ് വളർച്ചയ്ക്കായി ഉപയോഗിച്ചിരുന്നത്. ഇൻഫോ പാർക്കിലാണ് കമ്പനിയുടെ ഡവലപ്മെന്റ് സെന്റർ പ്രവർത്തിക്കുന്നത്.
വൻതുകയുടെ നിക്ഷേപം എത്തിയതോടെ കൊച്ചിയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൈബർ സുരക്ഷാ രംഗത്തെ മുൻനിര സാങ്കേതികവിദ്യ സൈബർ സെക്യൂരിറ്റി – എന്റർപ്രൈസ് എഐ ഡേറ്റ പ്ലാറ്റ്ഫോമായ പ്രിവലെന്റ് എഐ, ആഗോളതലത്തിലുള്ള ബഹുരാഷ്ട്ര കോർപറേറ്റ് കമ്പനികൾക്ക് സുരക്ഷാ കവചം തീർക്കുന്നതിൽ മുഖ്യ പങ്കുവേവഹിക്കുന്നുണ്ട്.
ലോകമെമ്പാടുമുള്ള പ്രമുഖ ബാങ്കുകൾ, ടെലികോം കമ്പനികൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് കമ്പനി സുരക്ഷയൊരുക്കുന്നത്. പുതിയതായി ലഭിച്ച നിക്ഷേപം യുഎസ് വിപണിയിലെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനും, സൈബർ സുരക്ഷയ്ക്ക് പുറമെ സാമ്പത്തിക കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടയുന്നതിനുള്ള നൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും വേണ്ടിയാണ് ഉപയോഗിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

