കൊച്ചി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിക്കാന്‍ ഒരുങ്ങി റിലയന്‍സ് ജിയോ. പമ്പുകള്‍ കേന്ദ്രീകരിച്ച് പെട്രോളിന് അഞ്ചു രൂപയും ഡീസലിന് മൂന്ന് രൂപയും വര്‍ധിപ്പിക്കാനാണ് പുതിയ തീരുമാനം.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനവ് കണക്കിലെടുത്താണ് ഈ നടപടി. ബുധനാഴ്ച മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരുമെന്നാണ് ലഭിക്കുന്ന വിവരം.
ഇത് സംബന്ധിച്ച ഔദ്യോഗിക നിര്‍ദ്ദേശം കമ്പനി ഇതിനോടകം തന്നെ ഡീലര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. നിലവിലെ വിപണി വില അനുസരിച്ച് കൊച്ചി നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 115.34 രൂപയും ഡീസലിന് 104.15 രൂപയുമാണ് ഈടാക്കുന്നത്.
വില വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ സാധാരണക്കാരായ വാഹന ഉടമകള്‍ക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയായി മാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

