തിരുവനന്തപുരം: മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. വലിയ തോതിലുള്ള കള്ളപ്പണ ഇടപാടാണ് നടന്നിട്ടുള്ളതെന്നും, വിദേശത്തേക്ക് ഹവാല മാർഗ്ഗത്തിലൂടെ പണം കടത്തിയതിൽ മുൻ മന്ത്രിയും വീണയുടെ പങ്കാളിയുമായ മുഹമ്മദ് റിയാസ് മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്നുമാണ് ഇഡിയുടെ വിലയിരുത്തൽ.
സംസ്ഥാന സർക്കാരിന് കൈമാറിയ 25 പേജുള്ള കത്തിലാണ് ഈ നിർണായക വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. റിയാസിന്റെ സ്റ്റാഫ് അംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഈ ഇടപാടിലെ കൂട്ടാളികളായി മാറിയെന്നും ഇഡിയുടെ കത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഹവാല പണമിടപാടുകൾക്കായി 16 അംഗ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മുൻ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും ഈ വാട്സാപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഗ്രൂപ്പിലെ ഒരു ഫോൺ നമ്പർ ‘മിനിസ്റ്റർ റിയാസ്’ എന്ന പേരിലാണ് സേവ് ചെയ്തിരിക്കുന്നത്. ഹവാല ഇടപാടുകാരനാണെന്ന് ഇഡി സംശയിക്കുന്ന കൊടുവള്ളി സ്വദേശിയും ഈ ഗ്രൂപ്പിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
2024 മെയ് മാസത്തിൽ അടക്കം വീണയും റിയാസും ദുബായിലേക്ക് ഒന്നിച്ച് യാത്ര ചെയ്തത് കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നാണ് ഇഡിയുടെ വാദം. ദുബായിൽ വസ്ത്രവ്യാപാരം നടത്തുന്നതിന്റെ മറവിൽ ഒരു ബിനാമി കമ്പനി സ്ഥാപിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും കത്തിൽ പറയുന്നു.
വീണയുടേതെന്ന് കരുതുന്ന കുറിപ്പുകളുടെ പകർപ്പുകളും സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്തിലുണ്ട്. ഈ കുറിപ്പുകൾ താൻ തന്നെയാണ് എഴുതിയതെന്ന് വീണ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ടെന്നും ഇഡി അറിയിച്ചു.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ പിണറായി വിജയനൊപ്പം വീണ താമസിച്ചിരുന്ന വാടകവീട്ടിൽ മേയ് 27-ന് ഇഡി നടത്തിയ റെയ്ഡിനിടെയാണ് ഈ നിർണായക രേഖകൾ പിടിച്ചെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

