കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായുള്ള ബഹുജന റാലിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് നഗരത്തില്‍ ഇന്ന് പ്രത്യേക ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വൈകിട്ട് 3 മണി മുതല്‍ രാത്രി 10 മണി വരെയാണ് ഗതാഗത നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്.
പൊതുസമ്മേളനം നടക്കുന്ന ബീച്ച് ഭാഗത്തേക്ക് ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നഗരത്തിലെ പ്രധാന റോഡുകളില്‍ വാഹന പാര്‍ക്കിങ് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.
അതിനാല്‍ റോഡരികുകളിലോ മറ്റ് നിരോധിത മേഖലകളിലോ യാതൊരു കാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനും നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമാണ് ഈ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
എലത്തൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ വെങ്ങാലി ബ്രിഡ്ജിന്റെ സമീപത്തുവെച്ച് വഴിതിരിച്ചുവിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

