കൊച്ചിയിൽ നടന്ന 55-ാമത് കേന്ദ്രീയ വിദ്യാലയ സംഘടന (കെവിഎസ്) ദേശീയ കായികമേള (ബോയ്സ്) – അത്ലറ്റിക്സ് സമാപിച്ചു. എറണാകുളം റീജിയണിലെ കേന്ദ്രീയ വിദ്യാലയ സംഘടനയുടെ റീജിയണൽ ഓഫിസിന്റെ ആഭിമുഖ്യത്തിലാണ് കായികമേള സംഘടിപ്പിച്ചത്.
സമാപന ചടങ്ങിൽ പിഎം ശ്രീ കേന്ദ്രീയ വിദ്യാലയ എഎഫ്എസ് ആക്കുളം പ്രിൻസിപ്പൽ ശശികുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ പിഎം ശ്രീ കേന്ദ്രീയ വിദ്യാലയ പട്ടം പ്രിൻസിപ്പൽ ആർ.
ഗിരി ശങ്കരൻ തമ്പി സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ റീജിയണൽ സ്പോർട്സ് സെൽ ഇൻചാർജ് ബിനു അശോകൻ മീറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.
കായികമേളയിലെ വിവിധ മത്സരങ്ങൾക്ക് ശേഷം നടന്ന ഔദ്യോഗിക ചടങ്ങിൽ വിജയികൾക്കുള്ള സമ്മാന വിതരണം നടന്നു. സമാപന മത്സരഫലങ്ങൾ പ്രകാരം ചെന്നൈ റീജിയൺ ഓവറോൾ ചാംപ്യൻഷിപ് ട്രോഫി സ്വന്തമാക്കി.
പട്ന റീജിയൺ റണ്ണേഴ്സ് അപ്പ് സ്ഥാനം കരസ്ഥമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

