ഈരാറ്റുപേട്ട തുണ്ടിയിൽ മനുവിന്റെയും നീതുവിന്റെയും അഞ്ച് മാസം മാത്രം പ്രായമുള്ള രണ്ടാമത്തെ മകൻ ദേവർശ് മനുവിന് ഗുരുതരമായ കരൾ രോഗ ബാധ.
ജനനം മുതൽ കരൾ സംബന്ധമായ അസുഖ ബാധിതനായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ മുലപ്പാലിനൊപ്പം തന്റെ കരളിലെ ഒരു ഭാഗം കൂടി പകർന്നു നൽകാൻ തയ്യാറെടുക്കുകയാണ് മാതാവ് നീതു.
മാതാവിന്റെ കരൾ കുഞ്ഞിന് അനുയോജ്യമാണെന്ന് പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. ജനിച്ച നാൾ മുതൽ വിവിധ ആശുപത്രികളിലായി തുടരുന്ന ചികിത്സയ്ക്കായി ഈ കുടുംബത്തിന്റെ സമ്പാദ്യമെല്ലാം ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞു.
വിദേശത്ത് ജോലി ചെയ്തിരുന്ന നീതു പ്രസവത്തിനായി നാട്ടിലെത്തിയതായിരുന്നു. എന്നാൽ കുട്ടിയുടെ തുടർച്ചയായ ചികിത്സാ ആവശ്യങ്ങൾ കാരണം അവധി കഴിഞ്ഞിട്ടും ജോലിക്ക് തിരികെ പ്രവേശിക്കാൻ സാധിക്കാത്തതിനെ തുടർന്ന് ജോലി നഷ്ടപ്പെടുകയും ചെയ്തു.
നിലവിൽ കളമശേരി രാജഗിരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ശസ്ത്രക്രിയക്കായി ഏകദേശം 50 ലക്ഷത്തോളം രൂപയാണ് ചെലവ് വരുന്നത്. വാടകവീട്ടിൽ കഴിയുന്ന ഈ കുടുംബത്തിന് സ്വന്തമായി വലിയ സാമ്പത്തിക സ്രോതസ്സുകളൊന്നുമില്ലാത്തതിനാൽ സുമനസ്സുകളുടെ കാരുണ്യം മാത്രമാണ് ഇനിയുള്ള ഏക ആശ്രയം.
എത്രയും പെട്ടെന്ന് തുക കണ്ടെത്തി ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ കുഞ്ഞിന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ചികിത്സാ സഹായത്തിനായി താഴെ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവനകൾ അയക്കാവുന്നതാണ്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
അക്കൗണ്ട് ഉടമ: മനു സജീവ്
ബാങ്ക്: എസ്ബിഐ, തീക്കോയി ബ്രാഞ്ച്
അക്കൗണ്ട് നമ്പർ: 45547153881
ഐഎഫ്എസ്സി കോഡ്: SBIN0070341
ഫോൺ നമ്പർ: 8921720352
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

