തിരുവനന്തപുരം: സംസ്ഥാനത്ത് 108 ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചതായി ഔദ്യോഗിക പ്രഖ്യാപനം. തൊഴിൽമന്ത്രി ബിന്ദു കൃഷ്ണയുമായി തൊഴിലാളി സംഘടന പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്.
ലേബർ കമ്മീഷണർക്ക് ലഭിച്ച ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രി അടിയന്തര ചർച്ച വിളിച്ചുചേർത്തത്. മൂന്ന് മണിക്കൂർ നീണ്ട
ചർച്ചയ്ക്ക് ഒടുവിലാണ് പ്രശ്നത്തിന് പരിഹാരമായത്. 4500 രൂപ ബോണസ് ജീവനക്കാർക്ക് നൽകാൻ യോഗത്തിൽ തീരുമാനമായി.
മാനേജ്മെന്റും തൊഴിലാളി സംഘടനകളും തമ്മിൽ വിഷയത്തിൽ ധാരണയിലെത്തിയതായി മന്ത്രി ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

