സംസ്ഥാനത്ത് അനുഭവപ്പെടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള അടിയന്തര ശ്രമങ്ങൾക്ക് നേതൃത്വം നൽകി മുഖ്യമന്ത്രി വി.ഡി.സതീശൻ രംഗത്ത്. പവർ എക്സ്ചേഞ്ച് മുഖേന പുറമെ നിന്നും കൂടുതൽ വൈദ്യുതി ലഭ്യമാക്കാനുള്ള തീവ്ര ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടന്നതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ഇന്ന് രാത്രിയോടെ നിലവിലുള്ള വൈദ്യുതിക്ഷാമത്തിന് പൂർണ്ണ പരിഹാരം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഇന്നലെ 1024 മെഗാവാട്ട് വൈദ്യുതി ലഭ്യമായതിനെ തുടർന്ന് സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും ഏർപ്പെടുത്തിയിരുന്ന വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചിട്ടുണ്ട്.
വൈദ്യുതി മന്ത്രി സണ്ണി ജോസഫുമായി വിശദമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ നേരിട്ടുള്ള ഇടപെടലുകൾ ആരംഭിച്ചത്. ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ പ്രതിസന്ധി മറികടക്കാൻ വേണ്ട
അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി. പ്രതിദിനം ഏകദേശം 500 മുതൽ 700 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് ഇപ്പോൾ സംസ്ഥാനത്ത് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
ഈ കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നടക്കം വൈദ്യുതി എത്തിക്കാനുള്ള സാധ്യതകളാണ് പ്രധാനമായും പരിശോധിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

