കോട്ടയം: കോട്ടയം പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ സന്ദർശനം നടത്തി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയേത്.
ചർച്ചയ്ക്ക് ശേഷം മുസ്ലിം സമുദായവുമായും ലീഗ് ആയും ഒരിക്കലും ഒരു അഭിപ്രായ ഭിന്നത ഉണ്ടാക്കാൻ എൻഎസ്എസ് ശ്രമിച്ചിട്ടില്ലെന്നും ഇതുവരെ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ലെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട
കാര്യങ്ങളാണ് കൂടിക്കാഴ്ചയിൽ ചർച്ചയായതെന്ന് മന്ത്രി എൻ ഷംസുദ്ദീൻ പ്രതികരിച്ചു. വിദ്യാഭ്യാസ മന്ത്രി ആസ്ഥാനത്ത് എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്ന് ജി സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

