കോട്ടയം ജില്ലയിലെ പെരുന്നയിലുള്ള എൻഎസ്എസ് ആസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ സന്ദർശനം നടത്തി. ആസ്ഥാനത്ത് എത്തിയ മന്ത്രിയെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്.
തുടർന്ന് ഏകദേശം 15 മിനിറ്റോളം നീണ്ടുനിന്ന സൗഹൃദ ചർച്ചയിൽ വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്യുകയുണ്ടായി. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട
ജി സുകുമാരൻ നായർ തന്റെ നിലപാടുകൾ വ്യക്തമാക്കുകയുണ്ടായി. “മുസ്ലീം സമുദായവുമായും ലീഗുമായും ഒരിക്കലും അഭിപ്രായ ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്ന്” അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, “എല്ലാ മതങ്ങളോട് ഒരേ സമീപനമാണ് പുലര്‍ത്തുന്നത്. അതിൽ കുറച്ചു കൂടുതൽ ഇഷ്ടം മുസ്ലിം സമുദായത്തോടാണെന്നും” ജി സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകിയതിനെതിരെ മുൻപ് അദ്ദേഹം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, ഇന്നത്തെ സന്ദർശനം തികച്ചും സൗഹൃദപരമായിരുന്നു എന്ന് മന്ത്രി എൻ ഷംസുദ്ദീൻ വ്യക്തമാക്കി.
“വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകുന്നവരാണ് എൻഎസ്എസ്” എന്ന് മന്ത്രി ഈ അവസരത്തിൽ ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

