വനിതാ ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കയെ 72 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടി. ഇന്ത്യയുടെ എട്ടാം കിരീട
നേട്ടമാണിത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് എടുത്തു.
ഇന്ത്യക്കായി ഓപ്പണര്‍മാരായ സ്മൃതി മന്ഥനയും ഷഫാലി വര്‍മയും തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികൾ നേടി തിളങ്ങി. ഷഫാലി വര്‍മ 39 പന്തുകളില്‍ നിന്ന് 68 റണ്‍സും, സ്മൃതി മന്ഥന 39 പന്തുകളില്‍ നിന്ന് 59 റണ്‍സും സ്വന്തമാക്കി.
തുടര്‍ന്ന് റിച്ച ഘോഷ് (13 പന്തില്‍…) ഉള്‍പ്പെടെയുള്ള താരങ്ങളും ബാറ്റിംഗ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കന്‍ പടയ്ക്ക് ഇന്ത്യന്‍ ബൗളിംഗ് നിരക്കുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കന്‍ നിര വെറും 111 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

