കോഴിക്കോട്: സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന സമിതി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ജനകീയ പ്രശ്നങ്ങളില്‍ അപ്പപ്പോള്‍ ഇടപെട്ട് പരിഹാരം കാണുന്നതില്‍ ഔദ്യോഗിക നേതൃത്വം സമ്പൂര്‍ണ്ണ പരാജയമാണെന്ന് യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ കുറ്റപ്പെടുത്തി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല പാര്‍ട്ടിക്ക് പരാജയം നേരിട്ടതെന്നും, 2021-ന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചു. എന്നിട്ടും പരാജയങ്ങളുടെ കാരണങ്ങള്‍ പരിശോധിച്ച് യാതൊരുവിധ തിരുത്തല്‍ നടപടികളും സ്വീകരിക്കാന്‍ നേതൃത്വത്തിനായില്ലെന്നും വിമര്‍ശനമുയര്‍ന്നു.
യോഗത്തിന്റെ ആദ്യ ദിനമായ ഇന്ന് അഞ്ച് ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. അവതരിപ്പിച്ച സംഘടനാ രേഖ സമഗ്രമല്ലെന്ന ആക്ഷേപവും യോഗത്തില്‍ ഉയര്‍ന്നു.
ഔദ്യോഗിക റിപ്പോര്‍ട്ടിനെതിരെ കണ്ണൂര്‍ ഘടകമാണ് ഏറ്റവും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

