ന്യൂഡൽഹി∙ ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാത്രി സംഘടിപ്പിച്ച അത്താഴ വിരുന്നിൽ ചില പ്രമുഖ ലോകനേതാക്കൾ വിട്ടുനിന്നു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരാണ് പ്രധാനമായും വിരുന്നിൽ പങ്കെടുക്കാതിരുന്നത്.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് ഷി ചിൻപിങ് ഡൽഹിയിൽ എത്തിച്ചേർന്നത്. തുടർന്ന് പിറ്റേന്ന് അദ്ദേഹം നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചയും നടത്തുകയുണ്ടായി.
ലോകനേതാക്കളുടെ സുപ്രധാന നയതന്ത്ര കൂടിക്കാഴ്ചകൾ കൊണ്ട് ശ്രദ്ധേയമായിരുന്നു ബ്രിക്സ് ഉച്ചകോടിയുടെ ആദ്യദിനമായ ശനിയാഴ്ച. ഇന്ത്യയും ചൈനയും തമ്മിലുള്ള സമയവ്യത്യാസവും, ശനിയാഴ്ച പകൽ മുഴുവൻ നീണ്ടുനിന്ന ചർച്ചകളിൽ സജീവമായി പങ്കെടുത്തതിനെ തുടർന്നുണ്ടായ അതിയായ ക്ഷീണവുമാണ് ഷി ചിൻപിങ് അത്താഴ വിരുന്നിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമെന്ന് ബന്ധപ്പെട്ട
വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ചിൻപിങ് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗം അൽപനേരം നിർത്തിവെച്ചിരുന്നു.
മൈക്രോഫോണുമായോ പരിഭാഷയുമായോ ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് ചൈനീസ് പ്രസിഡന്റ് അസ്വസ്ഥനായത്.
തുടർന്ന് യാതൊരു പ്രശ്നവുമില്ലെന്ന് രണ്ടുതവണ ചോദിച്ചുറപ്പുവരുത്തിയ ശേഷമാണ് മോദി തന്റെ പ്രസംഗം വീണ്ടും തുടർന്നത്. അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ നേതാക്കൾ ശനിയാഴ്ചത്തെ അത്താഴ വിരുന്നിൽ സംബന്ധിച്ചിരുന്നു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, പീയുഷ് ഗോയൽ, അശ്വിനി വൈഷ്ണവ്, ശിവ്രാജ് സിങ് ചൗഹാൻ, ലോക്സഭാ സ്പീക്കർ ഓം ബിർല എന്നിവരും വിരുന്നിൽ സന്നിഹിതരായിരുന്നു. പ്രത്യേകം സജ്ജീകരിച്ച രണ്ട് ബസുകളിലായാണ് ഇവർ അത്താഴ വിരുന്ന് നടന്ന ഭാരത് മണ്ഡപത്തിലേക്ക് എത്തിച്ചേർന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

