മുൻസർക്കാർ നടപ്പിലാക്കിയ പ്രശസ്തമായ ‘തരുണർ സ്വപ്നോ’ പദ്ധതിയിലൂടെയുള്ള വിദ്യാർഥികളുടെ മൊബൈൽ ഫോൺ വാങ്ങാനുള്ള ധനസഹായം ഇനിമുതൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. മുൻപ് മമത ബാനർജി ഭരണകാലത്ത് ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗമായി 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് ഫോൺ വാങ്ങാൻ ഒറ്റത്തവണയായി 10,000 രൂപ വീതം നൽകിയിരുന്നു.
2022-ലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. കുട്ടികളെ മൊബൈൽ ഫോൺ ഉപയോഗത്തിൽ നിന്നും പരമാവധി അകറ്റി നിർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും, സ്കൂളുകളിൽ ഗുജറാത്ത് മാതൃക നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ആധുനിക അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിനായി കൂടുതൽ തുക വകയിരുത്തും.
എന്നാൽ “എന്നാൽ ഞങ്ങൾ മൊബൈൽ ഫോണുകൾ നൽകില്ലെന്നും” സുവേന്ദു അധികാരി ആവർത്തിച്ചു വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച നടന്ന അധ്യാപക ദിനാഘോഷ ചടങ്ങിലും സ്കൂളുകളിൽ മൊബൈൽ ഫോണുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ സൂചനകൾ അദ്ദേഹം നൽകിയിരുന്നു.
ഗുജറാത്ത് മാതൃക പിന്തുടർന്ന് 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കൂൾ പരിസരങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്നാണ് അദ്ദേഹം അന്ന് സൂചിപ്പിച്ചത്. വിദ്യാർഥികളുടെ ഇടയിൽ മൊബൈൽ ഫോണുകളുടെ സ്വാധീനം വളരെ വലുതാണെന്നും, മാതാപിതാക്കൾ ഉറങ്ങിക്കഴിയുമ്പോഴും കുട്ടികൾ ഫോണുമായി ഉണർന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

