ബിഗ് ബോസ് മലയാളം സീസൺ 8-ൽ ആദ്യ എവിക്ഷൻ നടപടികൾ പൂർത്തിയായി. പ്രേക്ഷകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിൽ ഫൈറ്റ് മാസ്റ്റർ ആയ കാളിയാണ് ഈ സീസണിലെ ആദ്യ വാരത്തിൽ ഷോയിൽ നിന്നും പുറത്തായത്.
ഈ ആഴ്ചയിലെ ആദ്യ നോമിനേഷൻ പട്ടികയിൽ ആകെ ഒൻപത് മത്സരാർത്ഥികളാണ് ഇടംനേടിയിരുന്നത്. നടിയും മത്സരാർത്ഥിയുമായ ഗായത്രി സുരേഷ് നടത്തിയ സ്പോട്ട് എവിക്ഷൻ ഉൾപ്പെടെയുള്ള ആദ്യ വാരത്തിലെ സംഭവവികാസങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമാണ് അവതാരകൻ മോഹൻലാൽ എവിക്ഷൻ നടപടികളിലേക്ക് കടന്നത്.
വീടിന്റെ ഗാർഡൻ ഏരിയയിലാണ് ഇത്തവണത്തെ എവിക്ഷൻ അരങ്ങേറിയത്. നോമിനേഷൻ പട്ടികയിലുണ്ടായിരുന്ന ഒൻപത് പേരുടെയും പേരുകൾ എഴുതിയ ബോക്സുകൾ സമ്മാനപ്പൊതിയുടെ മാതൃകയിൽ ഗാർഡൻ ഏരിയയിൽ ഒരുക്കിയിരുന്നു.
ലിസ്റ്റിൽ ഉൾപ്പെട്ട ഓരോ മത്സരാർത്ഥിയോടും ഈ പെട്ടികൾ തുറക്കാൻ മോഹൻലാൽ ആവശ്യപ്പെടുകയായിരുന്നു.
ആദ്യം പെട്ടി തുറക്കാൻ ആവശ്യപ്പെട്ടത് നോബിയോടാണ്. പെട്ടി തുറന്ന നോബിക്ക് ‘സേവ്ഡ്’ (രക്ഷപെട്ടു) എന്ന അറിയിപ്പാണ് ലഭിച്ചത്.
തുടർന്ന് ആസിഫ്, റിനി, ഷിജിൻ, രാഹുൽ ഈശ്വർ, നേഹ, എൽദോ എന്നീ ക്രമത്തിലും പെട്ടികൾ തുറക്കാൻ ആവശ്യപ്പെട്ടു. ഇവർക്കെല്ലാം ‘സേവ്ഡ്’ എന്ന കുറിപ്പാണ് ലഭിച്ചത്.
ഒടുവിൽ കടൽ കൊമ്പനും കാളിയും മാത്രമാണ് നോമിനേഷൻ ലിസ്റ്റിൽ അവശേഷിച്ചത്. തുടർന്ന് നടത്തിയ സംഭാഷണത്തിന് ശേഷം ആദ്യം കാളിയോട് പെട്ടി തുറക്കാൻ മോഹൻലാൽ ആവശ്യപ്പെട്ടു.
എന്നാൽ മറ്റുള്ളവർക്ക് ലഭിച്ചതുപോലെയുള്ള കുറിപ്പ് തന്റെ പെട്ടിയിൽ കണ്ടെത്താൻ കാളിക്ക് സാധിച്ചില്ല. തൊട്ടുപിന്നാലെ കടൽ കൊമ്പനോട് പെട്ടി തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ പെട്ടിയിൽ ‘സേവ്ഡ്’ എന്ന് എഴുതിയ കുറിപ്പ് ഉണ്ടായിരുന്നു.
താൻ എവിക്റ്റ് ആയില്ല എന്ന വിവരം ഏറെ ആശ്വാസത്തോടെയാണ് കൊമ്പൻ സ്വീകരിച്ചത്. ഫലം അറിയുന്നതിന് മുൻപ് തന്നെ പുറത്തായാലും തനിക്ക് വിഷമം ഉണ്ടാകില്ലെന്നും, തന്റെ മക്കളെ കാണാമല്ലോ എന്ന ആശ്വാസമുണ്ടെന്നും കാളി നേരത്തെ വ്യക്തമാക്കിയിരുന്നു.
തുടർന്ന് സംസാരിച്ച മോഹൻലാൽ, കാളിയുടെ പേരിലുള്ള കുറിപ്പ് തന്റെ കയ്യിലുണ്ടെന്ന് വ്യക്തമാക്കുകയും അത് ഉയർത്തിക്കാണിക്കുകയും ചെയ്തു. അതിൽ ‘എവിക്റ്റഡ്’ എന്നാണ് എഴുതിയിരുന്നത്.
ഇന്ന് സുരക്ഷിതരായവർ ഇന്നത്തെ ദിവസത്തേക്ക് മാത്രമാണ് സേവ്ഡ് ആയിരിക്കുന്നതെന്നും, നാളെ അതിന്റെ ആനുകൂല്യം ഉണ്ടാകില്ലെന്നും മോഹൻലാൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഞായറാഴ്ചത്തെ എപ്പിസോഡിലും ഇതേ നോമിനേഷൻ ലിസ്റ്റിൽ നിന്ന് മറ്റൊരു എവിക്ഷൻ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് നിലവിൽ പ്രേക്ഷകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

