മനാമ: ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചയ്ക്കുള്ള ഇറാൻ്റെ ക്ഷണം നിരസിച്ച് ബഹ്റൈൻ.
തങ്ങൾക്കെതിരായ ആക്രമണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇറാൻ്റെ ഔദ്യോഗിക ക്ഷണം ബഹ്റൈൻ തള്ളിക്കളഞ്ഞത്. ഹോർമുസ് മേഖലയിൽ താൽക്കാലിക ഇടനാഴി സ്ഥാപിക്കുന്നതും സുരക്ഷിതമായ യാത്രാപാതയൊരുക്കുന്നതുമുൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ഗൾഫ് രാജ്യങ്ങളെ ഇറാൻ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്.
തിങ്കളാഴ്ച ഒമാനിലെ സലാലയിൽ വെച്ച് നിശ്ചയിച്ചിരിക്കുന്ന ഈ ഉന്നതതല ചർച്ചയിൽ ജി.സി.സി രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർക്കൊപ്പം ഇറാഖിൻ്റെ പ്രതിനിധി സംഘത്തിനും പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നു. എന്നാൽ ഇറാൻ്റെ ഭാഗത്തുനിന്നും തങ്ങൾക്കെതിരെ കനത്ത ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ചില മേഖലകളിൽ ഇപ്പോഴും ശത്രുനീക്കം തുടരുകയാണെന്നും വ്യക്തമാക്കിയാണ് ബഹ്റൈൻ യോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

