സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്നും നാളെയും വിവിധയിടങ്ങളിൽ കടുത്ത താപനില അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ലഭ്യമായ വിവരമനുസരിച്ച്, ഒറ്റപ്പെട്ട
പ്രദേശങ്ങളിൽ സാധാരണയേക്കാൾ 3 to 4˚C വരെ കൂടുതൽ ചൂട് രേഖപ്പെടുത്തിയേക്കാമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് പുനലൂരിലാണ്; ഇവിടെ താപനില 35.6 C ആയി ഉയർന്നു.
കൂടാതെ, കണ്ണൂരിൽ താപനില 35.2 ഡിഗ്രി സെൽഷ്യസ് ആയും കോട്ടയത്ത് 35 ഡിഗ്രി സെൽഷ്യസ് ആയും വർദ്ധിച്ചിട്ടുണ്ട്. ഉഷ്ണതരംഗ സാധ്യതയും സൂര്യാതപവും മുൻകൂട്ടി കണ്ട് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രത്യേകിച്ചും പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും, നിർജലീകരണം തടയാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

