രാജ്യത്തെ താപവൈദ്യുത നിലയങ്ങളിൽ കൽക്കരി സ്റ്റോക്ക് ഗുരുതരമായി കുറയുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേർസ് പുറത്തുവിട്ട
കണക്കുകൾ പ്രകാരം രാജ്യത്തെ മൂന്നിലൊന്ന് കൽക്കരി നിലയങ്ങളിലും ഉൽപ്പാദനത്തിന് ആവശ്യമായ സ്റ്റോക്കില്ല. രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളിലാണ് നിലവിൽ കൽക്കരിക്ഷാമം നേരിടുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് അവസാനം 45 നിലയങ്ങളിലായിരുന്നു ഈ പ്രതിസന്ധിയെങ്കിൽ, നിലവിലത് 59 ആയി വർധിച്ചിരിക്കുകയാണ്. ചില നിലയങ്ങളിൽ മൂന്ന് ദിവസത്തേക്കുള്ള കൽക്കരി പോലും അവശേഷിക്കുന്നില്ല.
അന്തരീക്ഷ താപനില ഉയർന്നതോടെ രാജ്യവ്യാപകമായി വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ താപവൈദ്യുത നിലയങ്ങളിലേക്ക് ആവശ്യമായ കൽക്കരി എത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ കൂടുതൽ ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും റോയിട്ടേർസ് വ്യക്തമാക്കുന്നു.
ഇതിനിടയിൽ കേരളത്തിലും വൈദ്യുതി ഉപഭോഗം സർക്കാലയീ ഉയരത്തിലെത്തി. 96.40 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഉപഭോഗം ചെയ്യപ്പെട്ടത്.
ഈ മാസത്തെ ഏറ്റവും ഉയർന്ന ഉപഭോഗമാണിതെന്ന് കെഎസ്ഇബി വ്യക്തമാക്കി. കഴിഞ്ഞ ദിവസം മാത്രം 680 മെഗാവാട്ടിന് മുകളിൽ വൈദ്യുതി കുറവുവന്നു.
ആകെ ആവശ്യകത 5400 മെഗാവാട്ട് വരെ ഉയരുകയുണ്ടായി. രാത്രി പത്തേ കാലിനാണ് ഏറ്റവും ഉയർന്ന ഉപഭോഗം രേഖപ്പെടുത്തിയത്.
ഗ്രിഡ് ഫ്രീക്വൻസി കുറഞ്ഞതിനെ തുടർന്ന് റീജിയണൽ ലോഡ് ഡെസ്പാച്ച് സെൻ്റർ അടിയന്തരമായി ഇടപെട്ടതായും കെഎസ്ഇബി അറിയിപ്പിലൂടെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

