മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി കെ. സുധാകരൻ രംഗത്ത്.
തന്റെ കൈകൾ ശുദ്ധമാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടതുകൊണ്ട് മാത്രം കാര്യമില്ലെന്നും, ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കൈകൾ ശുദ്ധമാണെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അന്വേഷണത്തെ ഭയക്കേണ്ട യാതൊരു കാര്യവുമില്ലെന്നും അദ്ദേഹം ചോദിച്ചു.
ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് കെ. സുധാകരൻ തന്റെ നിലപാട് തുറന്നുകാട്ടിയത്.
നിലവിലുള്ളത് കേവലം രാഷ്ട്രീയ ആരോപണങ്ങൾ മാത്രമായി കാണാനാകില്ലെന്നും, നിയമത്തിന്റെ കണ്ണിലൂടെ പരിശോധിക്കേണ്ട ഗൗരവമേറിയ വിഷയങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.
സംഘപരിവാറിന്റെ നിർദ്ദേശപ്രകാരമല്ല കേരളത്തിലെ ആഭ്യന്തര വകുപ്പ് പ്രവർത്തിക്കുന്നതെന്നും ആരെയും രാഷ്ട്രീയമായി വേട്ടയാടുകയോ സംരക്ഷിക്കുകയോ ചെയ്യുമെന്ന ആശങ്ക വേണ്ടെന്നും സുധാകരൻ വ്യക്തമാക്കി. ‘പ്രസംഗമല്ല, രേഖകൾ സംസാരിക്കട്ടെ.
കേരളം ആ സത്യം കേൾക്കാൻ കാത്തിരിക്കുകയാണ്’ എന്നായിരുന്നു വിഷയത്തിൽ കെ. സുധാകരന്റെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

