സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിലുണ്ടായ വിലക്കയറ്റമാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചത്.
സ്വർണവിലയിലെ പുതിയ നിരക്കുകൾ:
* ഗ്രാമിന്: 110 രൂപ വർധിച്ച് 14,255 രൂപയിലെത്തി.
* പവന്: 880 രൂപ കൂടി 1,14,040 രൂപയായി ഉയർന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വർധിച്ചതും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതുമാണ് സ്വർണവിലയിലെ വലിയ ചാഞ്ചാട്ടങ്ങൾക്ക് കാരണം.
കഴിഞ്ഞ ദിവസം വിലയിൽ ഒശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ കുറവ് മൂലം വില പെട്ടെന്ന് തന്നെ തിരിച്ചു കയറുകയായിരുന്നു. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ യോഗവും, ഇന്നും നാളെയുമായി പുറത്തു വരാനിരിക്കുന്ന യുഎസ് ഉൽപാദന, പണപ്പെരുപ്പ കണക്കുകളും വരും ദിവസങ്ങളിൽ സ്വർണവിലയെ നിർണായകമായി സ്വാധീനിക്കും.
പലിശ നിരക്ക് കൂട്ടാൻ തീരുമാനിച്ചാൽ സ്വർണവിലയിൽ ഇടിവുണ്ടാകാൻ സാധ്യതയുണ്ട്. രാജ്യാന്തര വിപണിയിൽ ഇന്ന് ഔൺസിന് 4,420 ഡോളർ വരെ ഉയർന്ന സ്വർണവില, ഒരു വേള 4,390 ഡോളറിലേക്ക് താഴ്ന്നിരുന്നു.
നിലവിൽ ഭേദപ്പെട്ട നിലയിൽ 4,410 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
പുതുക്കിയ നിരക്കുകൾ പ്രകാരം കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഏകദേശം 1.3 ലക്ഷം രൂപയോളം നൽകേണ്ടി വരും. അതേസമയം, ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 90 രൂപ വർധിച്ച് 11,710 രൂപയായി.
വിപണിയിൽ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഗ്രാമിന് 250 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

