തിരുവനന്തപുരം: നഗരത്തിൽ മാരക രാസലഹരിമരുന്നായ എംഡിഎംഎയുമായി നിയമവിദ്യാർത്ഥിയെ എക്സൈസ് സംഘം പിടികൂടി. മലയം സ്വദേശിയായ ജിനേഷ് ജയൻ (32) ആണ് അറസ്റ്റിലായത്.
പ്രതിയുടെ പക്കൽ നിന്നും 4.575 ഗ്രാം എംഡിഎംഎയും, ലഹരി കടത്താൻ ഉപയോഗിച്ചിരുന്ന മോട്ടോർ ബൈക്കും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് ഊർജിതമാക്കിയിരിക്കുന്ന പ്രത്യേക പരിശോധനയുടെ (‘സ്പെഷ്യൽ ഡ്രൈവ്’) ഭാഗമായി, പുലർച്ചെ 2.30 ഓടെയാണ് ഇയാൾ പിടിയിലാകുന്നത്.
ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ എസ്. ലതീഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
സംഭവത്തിൽ എൻഡിപിഎസ് നിയമപ്രകാരമാണ് എക്സൈസ് കേസെടുത്തിരിക്കുന്നത്. പരിശോധനയിലും അറസ്റ്റിനും എക്സൈസ് ഇൻസ്പെക്ടർക്കൊപ്പം പ്രിവന്റീവ് ഓഫീസർമാരായ അജിത് ആർ., രജിത്ത് കെ.ആർ., സിവിൽ എക്സൈസ് ഓഫീസർമാരായ ഷിന്റോ എബ്രഹാം, രഞ്ചിത്ത് ആർ.ജെ., ജിനേഷ് ആർ., ഡ്രൈവർ ആന്റോ എന്നിവരും പങ്കെടുത്തു.
ഈ മേഖലയിൽ വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

