സംസ്ഥാനത്തെ മരണാനന്തര അവയവദാതാക്കളുടെ സ്മരണയ്ക്കായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘സ്മൃതി വന്ദനം 2026’ സംസ്ഥാനതല പരിപാടി ഇന്ന് (സെപ്റ്റംബർ 9ന്) നടക്കും. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ അച്യുത മേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസസ് സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ വൈകീട്ട് മൂന്നിനാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും.
ചടങ്ങിൽ ഡോ. ശശി തരൂർ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് ചടങ്ങിന് അധ്യക്ഷത വഹിക്കും.
2025 ഓഗസ്റ്റ് മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ മരണാനന്തരം അവയവദാനം നിർവഹിച്ച 39 പേരുടെ കുടുംബാംഗങ്ങളെ മന്ത്രി ചടങ്ങിൽ ആദരിക്കും. ഇതിനോടൊപ്പം, അവയവസ്വീകരണം വഴി പുതുജീവിതം ലഭിച്ചവരും ഈ സ്നേഹസംഗമത്തിൽ പങ്കാളികളാകും.
മരണാനന്തര അവയവദാന രംഗത്ത് മികച്ച മാതൃക തീർത്തവർക്കുള്ള പുരസ്കാര വിതരണവും, ഈ മേഖലയിൽ നിർണായക സംഭാവനകൾ നൽകിയ പ്രമുഖരെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും. മസ്തിഷ്കമരണ നിർണയം മുതൽ അവയവമാറ്റ ശസ്ത്രക്രിയ വരെയുള്ള വിവിധ ഘട്ടങ്ങളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ചവരെയും വേദിയിൽ പ്രത്യേകമായി ആദരിക്കും.
ചടങ്ങിൽ കെ-സോട്ടോയുടെ വാർഷിക റിപ്പോർട്ട് പ്രകാശനം ചെയ്യും. കൂടാതെ, പുതിയ ടോൾഫ്രീ നമ്പറിന്റെ ലോഞ്ചിംഗും ഇതോടൊപ്പം നടക്കുമെന്ന് അധികൃതർ അറിയിച്ചു.
മരണാനന്തര അവയവദാന സമ്മതപത്രം രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ള പൊതുജനങ്ങൾക്കായി ഓഡിറ്റോറിയത്തിന് സമീപം പ്രത്യേക രജിസ്ട്രേഷൻ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.
കെ. വി.
വിശ്വനാഥൻ, സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ്. നായർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.
വി. മീനാക്ഷി, കോർപ്പറേഷൻ കൗൺസിലർ എസ്.
എസ്. സിന്ധു, തിരുവനന്തപുരം ശ്രീ ചിത്രാ തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ.
സഞ്ജയ് ബെഹാരി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, തിരുവനന്തപുരം ഗവ.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജു രവീന്ദ്രൻ, സ്റ്റേറ്റ് മാസ് എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഡോമി ജോൺ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് റീജിയണൽ ഡയറക്ടർ (ഇൻ-ചാർജ്) വി.
എൽ. ഹരിത തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

