യുവതലമുറയെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി കൊല്ലം ശ്രീനാരായണ കോളേജിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. കോളേജിലെ എൻഎസ്എസ് യൂണിറ്റ് 27 എ & ബി, ആന്റി ഡ്രഗ് ക്ലബ്ബ്, എൻസിസി, കോളജ് യൂണിയൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെയാണ് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി അരങ്ങേറിയത്.
ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.
എസ്.ലൈജു അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ നൂറുദീൻ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ലഹരി ഉപയോഗത്തിനെതിരെ വിദ്യാർഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക ചർച്ചയും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുകയുണ്ടായി. ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫിസർ പി.ജെ.അർച്ചന, ആന്റി ഡ്രഗ് ക്ലബ് കോർഡിനേറ്റർ ഡോ.
പ്രീത.പി.സ്, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ബിജു, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രസന്നൻ.എസ്, എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശങ്കർ.പി തുടങ്ങിയ പ്രമുഖർ സന്നിഹിതരായി സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

