സംസ്ഥാനത്തെ പ്രമുഖ ഹെൽത്ത് ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി യൂറോപ്പിലുള്ള കെയർ ഗിവിങ് കോഴ്സുകൾ കേരളത്തിലും ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പുമായി സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളത്.
പദ്ധതിയുടെ നടത്തിപ്പിനായി സി.എസ്.ആർ (CSR) ഫണ്ടുകളും പ്രയോജനപ്പെടുത്തും. ആയുർവേദവും അലോപ്പതിയും സംയോജിപ്പിച്ചുകൊണ്ടുള്ള നൂതന ചികിത്സാ രീതികൾ കേരളത്തിൽ നടപ്പിലാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
സംസ്ഥാനത്തിന്റെ പ്രകൃതി സൗന്ദര്യം പരമാവധി ആസ്വദിക്കാൻ സാധിക്കുന്ന തരത്തിൽ ഹെൽത്ത് ടൂറിസത്തിന് വലിയ പ്രാധാന്യം നൽകേണ്ടതുണ്ട്. ലോകത്ത് ഒരു ഹെൽത്ത് ഡെസ്റ്റിനേഷൻ എന്ന നിലയിൽ കേരളത്തേക്കാൾ അനുയോജ്യമായ മറ്റൊരു സ്ഥലമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുണനിലവാരത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാത്ത മികച്ച സംരംഭങ്ങളാണ് സംസ്ഥാനത്ത് കടന്നുവരേണ്ടത്. വരുന്ന അഞ്ച് കൊല്ലം കഴിയുമ്പോൾ ഈ മേഖലയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം എന്നതിനെക്കുറിച്ച് കൃത്യമായ ഒരു പ്ലാൻ ഉണ്ടായിരിക്കണമെന്നും വി.ഡി.
സതീശൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

