സംവിധായകൻ ബിനു എസ്. ഒരുക്കുന്ന പുതിയ ചിത്രമായ ‘പ്രഹരം’ എന്ന സിനിമയുടെ ഔദ്യോഗിക ടീസർ പുറത്തുവിട്ടു. തികഞ്ഞ ആക്ഷൻ റിവഞ്ച് ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ് ഈ ചിത്രം.
‘ഇതിഹാസ’, ‘സ്റ്റൈൽ’, ‘കാമുകി’ എന്നീ സിനിമകൾക്ക് ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പുതുമുഖ താരം വാമിക താര, യുവതാരം റോഷൻ ചന്ദ്ര എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രഥക് ആർട്സിന്റെ ബാനറിൽ ഖാദർ ഹസ്സൻ ആണ് ഈ ആക്ഷൻ റിവഞ്ച് ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്. സുജിത്ത് അജിത്ത് കുമാർ, ബിനു സദാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
വാമിക താര, റോഷൻ ചന്ദ്ര എന്നിവർക്ക് പുറമെ സുധീഷ്, പവിത്രൻ, പ്രശാന്ത് അലക്സാണ്ടർ, രാജേഷ് ശർമ, തുഷാര പിള്ള, ആൻ മെർലറ്റ്, അനീറ്റ, ശ്രീജ, ഹരിശ്രീ യൂസഫ്, രാജീവ് രാജ്, അരുൺ ബെല്ലാൻഡ്, അബിൻ ബിനോ, മൻരാജ്, അരുൺ സോൾ, ബദ്രി, അർണവ് വിഷ്ണു, ജിതിൻ വാവ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം വരുന്ന നവംബർ മാസാവസാനത്തോടെ തിയേറ്ററുകളിൽ റിലീസ് ചെയ്യും.
സിനോജ് പി. അയ്യപ്പൻ (ഛായാഗ്രഹണം), സതീഷ് രഘുനാഥൻ (സംഗീതം), അരുൺ വൈഗ (ചിത്രസംയോജനം), ബി.കെ.
ഹരിനാരായണൻ (ഗാനരചന), വൈശാഖ് രവി (പ്രൊജക്ട് ഡിസൈനർ), പ്രേമൻ പെരുമ്പാവൂർ (പ്രൊഡക്ഷൻ കൺട്രോളർ), അരുൺ ജോസ് (കലാസംവിധാനം), മനോജ് അങ്കമാലി (ചമയം), പ്രശാന്ത് വി. ഭാസ്കർ, വിഷ്ണു ശിവപ്രദീപ് (വസ്ത്രാലങ്കാരം), റൺ രവി, ദിനേഷ് കാശി (ആക്ഷൻ), ഉബൈനി യൂസഫ് (അസോസിയേറ്റ് ഡയറക്ടർ), ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത് (വി.എഫ്.എക്സ്), സേതു അത്തിപ്പിള്ളിൽ (സ്റ്റിൽസ്), മനു കെ.
തങ്കച്ചൻ (പ്രൊമോഷൻ കൺസൾട്ടന്റ്), പി. ശിവപ്രസാദ് (പി.ആർ.ഒ), ജിസ്സെൻ പോൾ (പബ്ലിസിറ്റി ഡിസൈൻസ്) എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

